ഫേസ്ബുക് ‘മെറ്റാ’ യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ ഓൺലൈനിലാന്നെന്ന് ആരെക്കെ കാണണം എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. മറ്റൊരു പ്രധാന അപ്ഡേറ്റ്സ് ‘വ്യൂ വൺ’ ഓപ്‌ഷൻ ആണ്.ഇത് വഴി നിങ്ങളുടെ ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകും എന്നാണ് കരുതുന്നത്.
ഭൂരിഭാഗം ഉപഭോക്താക്കളും ഓൺലൈനിലാണെങ്കിലും ഓഫ് ലൈൻ സ്റ്റാറ്റസ് കാണിക്കാൻ ഇഷ്ട്ടപെടുന്നതായി പഠനത്തിൽ കണ്ടെത്തിയതുകൊണ്ടാണ് ഇത്തരത്തിലുള്ള ‘വ്യൂ വൺ’ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്നത്.ഉപഭോക്താക്കൾക്ക് സൗകര്യ പ്രകാരം ഗ്രുപ്പിലുള്ള മറ്റ് അംഗങ്ങളെ അറിയിക്കാതെ അഡ്‌മിനെ മാത്രം അറിയിച്ച് ഗ്രൂപ്പിൽനിന്ന് പുറത്തുകടക്കാനാകും.അത് മാത്രമല്ല അയച്ച മെസ്സജുകളും ചിത്രങ്ങളും ഡിലീറ്റ് ഫോർ ഓൾ നൽകി പൂർണമായും ചാറ്റിൽനിന്നും മാറാനുള്ള സമയ പരിധി രണ്ടര ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.ഇത് മൂലം സുരക്ഷിതവും സൗകര്യവുമായ സംഭാഷണത്തിലേർപ്പെടാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് മെറ്റാ വിശ്വസിക്കുന്നു.ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ മാസം മുതൽ തന്നെ പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്ന് കരുതുന്നു.