ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.

The Union Minister for Road Transport & Highways and Shipping,

ഭാരത് എന്‍സിഎപി (പുതിയ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതോടെ ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.ഇന്ത്യയിലെ റോഡ് സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് എന്‍സിഎപി നടപ്പാക്കുന്നതെന്ന് ട്വീറ്റിലൂടെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി(Nitin Gadkari) വ്യക്തമാക്കി.ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാഹന വ്യവസായത്തെ പ്രചോദിപ്പിക്കുന്നതില്‍ ഭാരത് എന്‍സിഎപി നിര്‍ണായകമാകുമെന്നും മന്ത്രി പറഞ്ഞു.സ്റ്റാര്‍ റേറ്റിംഗ് സംവിധാനം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരത്തെ പ്രോത്സാഹി ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായായിരിക്കും ഭാരത് എന്‍സിഎപി.സ്റ്റാര്‍ റേറ്റിംഗ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി-യോഗ്യത വര്‍ദ്ധിപ്പിക്കുന്നതിനും വളരെ നിര്‍ണായകമാണ്

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കേരള ബിസിനസ്സ് സ്റ്റോറീസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.