പറക്കാനൊരുങ്ങി ആദ്യ പറക്കുംകാര്‍; അടുത്ത വര്‍ഷം ഗുജറാത്തില്‍ നിന്ന് നിര്‍മ്മിക്കും

ലോകത്തെ ആദ്യത്തെ പറക്കും കാര്‍ പറക്കാനൊരുങ്ങുന്നു. ഡച്ച് കമ്പനിയായ പേഴ്‌സണല്‍ എയര്‍ ലാന്‍ഡ് വെഹിക്കിളി (PAL-V)ന്റെ ‘ ലിബര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന് യൂറോപ്പിലെ റോഡുകളില്‍ സഞ്ചരിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിച്ചു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിച്ച കര്‍ശനമായ ഡ്രൈവിങ് പരിശോധനകള്‍ക്കൊടുവിലാണ് അനുമതി കിട്ടിയിരിക്കുന്നത്.
ഗുജറാത്ത് സര്‍ക്കാരുമായും ഡച്ച് കമ്പനി കരാറിലെത്തിയിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ ഗുജറാത്തില്‍ നിന്ന് പറക്കുംകാറിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നികുതിയില്ലാതെ 3,99,000 ഡോളറാണ്(ഏതാണ്ട് 2.52 കോടിരൂപ) പറക്കുംകാറിന്റെ പ്രതീക്ഷിക്കുന്ന വില. ഈ പറക്കുംകാറിന്റെ ആദ്യ മാതൃക 2012ല്‍ തന്നെ PAL-V വിജയകരമായി അവതരിപ്പിച്ചിരുന്നു.
2015 മുതല്‍ തന്നെ യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ അനുമതിക്കായി ശ്രമം ആരംഭിച്ചിരുന്നു. ഈ നടപടിക്രമങ്ങള്‍ 2022ല്‍ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് സൂചന.
ഇതിന് ശേഷമായിരിക്കും ഉപഭോക്താക്കളിലേക്ക് പറക്കുംകാര്‍ എത്തുക. 150 മണിക്കൂര്‍ ഫ്‌ളൈറ്റ് ടെസ്റ്റ് അടക്കം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ അന്തിമ അനുമതി ലഭിക്കൂ. കരയില്‍ പരമാവധി മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലേക്ക് റോഡില്‍ കുതിക്കാനാകും.
മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനും ലിബര്‍ട്ടിക്ക് സാധിക്കും. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ ലിബര്‍ട്ടി 500 കിലോമീറ്റര്‍ദൂരം വരെ പറക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കേരള ബിസിനസ്സ് സ്റ്റോറീസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.