നൂറിന്‍ ഷെരീഫ്, രാഹുല്‍ മാധവ്, അനീഷ് റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സാന്റാക്രൂസ്’ ഇന്ന് (ജൂലൈ 1) തിയേറ്ററുകളിലെത്തി. നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാന്റാക്രൂസ്’ എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.