സംരംഭകത്വത്തോട് അഭിരുചിയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് അടക്കമുള്ള സഹായം നല്കുന്ന വിവിധ പദ്ധതികളുമായി ,സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന് (Startup Mission). വിദ്യാര്‍ത്ഥികളിലെ സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ എല്ലാ കോളേജുകളിലും ഇന്നൊവേഷന് ആന്‍ഡ് എന്റര്പ്രണര്ര്ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളും (IEDC) സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ സെന്ററുകളിലും നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.
തുടക്കത്തില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ഗ്രാന്‍ഡുകളാണ് ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളിലൂടെ ലഭ്യമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബിസിനസ് ആശയങ്ങള്‍ വിശകലനം ചെയ്താണ് ഗ്രാന്റുകള്‍ നല്‍കുന്നത്. ആശയങ്ങള്‍ക്കനുസൃതമായി ഗ്രാന്റ് തുകയും മാറും.ഇത്തരത്തില്‍ കഴിഞ്ഞവര്‍ഷം 68 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് ഗ്രാന്റ് അനുവദിച്ചതായി സ്റ്റാര്‍ട്ടപ് മിഷൻ.ആശയങ്ങള്‍ ഒരു വിദഗ്ധ പാനലിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ്, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
ആശയങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റിന് പുറമെ ഇവ നടപ്പാക്കുന്നതിന് പ്രൊഡക്ടീവ് ഗ്രാന്റും പിന്നീട് ബിസിനസ് വളര്‍ത്തിയെടുക്കുന്നതിന് സ്കെയ്ല്അപ്പ് ഗ്രാന്‍ഡുകളും സ്റ്റാര്‍ട്ടപ് മിഷൻ നല്‍കുന്നുണ്ട്.
Home Entrepreneurship കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികളുമായി സ്റ്റാര്‍ട്ടപ്പ് മിഷന് (Startup Mission).