1,പണപ്പെരുപ്പത്തെ മറികടക്കണം
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍, പണപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ നേട്ടം തരുന്ന വസ്തുവാണോ അതെന്ന് ശ്രദ്ധിക്കണം.പണപ്പെരുപ്പത്തെ മറികടക്കാന്‍ ഓരോ വര്‍ഷവും വസ്തുവിന്റെ വില കുറഞ്ഞത് 10 ശതമാനം എങ്കിലും വില ഉയരണം. അല്ലെങ്കില്‍ 7 വര്‍ഷത്തിനുള്ളില്‍ വില ഇരട്ടിയാകണം.
2,വാടക (rent) എന്ന അളവുകോൽ
വില ഉയരുമ്പോള്‍ വാടകയും ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.ഒരു കോടി രൂപ വിലയുള്ള ഒരു ഫ്ലാറ്റ് പതിമാസം 20,000 എന്ന നിരക്കില്‍ വാടകയ്ക്ക് നല്‍കാം. വില 2 കോടിയായി ഉയരുമ്പോള്‍ വാടകയും 40,000 ആവണം. എന്നാല്‍ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഇങ്ങനെ സംഭവിക്കുന്നില്ല. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം വാടകയാണ് പ്രധാന അളവുകോൽ.
3,ശക്തമായ അടിത്തറ (strong fundamentals)
ഓഹരികള്‍ പോലെ, റിയല്‍ എസ്റ്റേറ്റ് രംഗത്തും കൃത്യമായ അടിത്തറയില്ലാതെ (without good fundamentals) വില ഉയരാം. ഓഹരി വിപണിയിലും, ക്രിപ്റ്റോയിലും, റിയല്‍ എസ്റ്റേറ്റിലും ഇത്തരത്തില്‍ വില ഉയരുമ്പോള്‍ അവ അധികകാലം നീണ്ടു നില്‍ക്കാറില്ല.വില ഉയരുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കൃത്യമായ അടിത്തറയില്ലാതെയാണോ വില ഉയരുന്നതെന്ന് മനസിലാക്കുക
4,ലിക്വിഡിറ്റി എന്ന മാനദണ്ഡം
ഡിമാന്‍ഡ് അതിന്റെ യഥാര്‍ത്ഥ വിലയെ മാറ്റാം. കൂടാതെ വില മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതിനാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലെ പോലെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. വില കുറഞ്ഞ പ്രദേശങ്ങളില്‍ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്തേക്കാം. പക്ഷെ ഇത് വില കൂടും എന്ന പ്രതീക്ഷയില്‍ സ്മോള്‍-ക്യാപ് ഓഹരികള്‍ വാങ്ങുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ അപകട സാധ്യത ഉയര്‍ന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ മൂലധന നിക്ഷേപം കുറയ്ക്കണം.






















