അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിൽ സ്വർണ്ണ വില കൂടുന്നതെന്തുകൊണ്ട്?

സെപ്റ്റംബറിൽ സ്വർണ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ സ്വർണ ഡിമാൻഡ് വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഒക്ടോബർ മാസം ഉണ്ടായ വിലക്കയറ്റം വിപണിക്ക് ക്ഷീണമായി.കേരളത്തിൽ ഒക്ടോബർ മാസം ഇതുവരെ സ്വർണ വില പവന് 2.03 % വർധിച്ച് 38080 രൂപയായി.ചൊവ്വാഴ്ച്ച കേരളത്തിൽ സ്വർണത്തിന് പവന് 760 കുറഞ്ഞ് 37320 രൂപയായി.ദേശിയ തലത്തിൽ സ്വർണ വില ഈ മാസം 8.86 % വര്ധിച്ച് 10 ഗ്രാമിന് 47,600 രൂപയായി.സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ താഴുന്ന സാഹചര്യത്തിലും ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ദൃശ്യമാകുകയാണ്.

എന്തു കൊണ്ടാണ് ഇന്ത്യയിൽ സ്വർണ വില വർദ്ധിക്കുന്നു ?

1.യു എസ് ഡോളർ സൂചിക പ്രധാന കറൻസിയുമായി ഉയർന്നു നിൽക്കുന്ന വേളയിൽ ഇന്ത്യ, ചൈന പോലെ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന വിപണികളിൽ സ്വർണ വില വർധിക്കും.

  1. സെപ്റ്റംബവർ മുതൽ നവംബർ വരെ ഉത്സവ സീസൺ ഡിമാൻഡ്,വിവാഹ ആവശ്യങ്ങൾക്കുള്ള ഡിമാൻഡ് എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ സ്വർണ വിൽപ്പനയും,വിലയും വർധിക്കാറുണ്ട്.
  2. ഇന്ത്യയിലേക്ക് സ്വർണം വിതരണം ചെയ്യുന്ന പ്രധാനപ്പെട്ട ആഗോള ബാങ്കുകൾ ഇന്ത്യയിലേക്കുള്ള കയറ്റുമതി വെട്ടി കുറച്ചതും ആഭ്യന്തര വില വർധിക്കാൻ കാരണമായി.ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രമുഖ ബാങ്കുകളായ ജെ പി മോർഗൻ, ഐ സി ബി സി സ്റ്റാൻഡേർഡ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവ കൂടുതൽ കയറ്റുമതി നടത്തുകയാണ്.ഇത് കാരണം ഇന്ത്യയിൽ ലഭിക്കുന്ന സ്വർണത്തിന് പ്രീമിയം തുക നൽകേണ്ടി വരുന്നു. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയിടിവ് തുടരുകയാണ്.