രണ്ട് വര്‍ഷത്തിനുള്ളില്‍ 3600 ശതമാനത്തിന്റെ വളര്‍ച്ച നേടി വീണ്ടും നിക്ഷേപകരെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍).വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക (റസിഡന്‍ഷ്യല്‍) ഉപഭോക്താക്കള്‍ക്കായി പൈപ്പ് നാച്ചുറല്‍ ഗ്യാസും (പിഎന്‍ജി) ഗതാഗത മേഖലയിലേക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും (സിഎന്‍ജി) വിതരണം ചെയ്യുന്നതിനായി ഗ്യാസ് ഡിസ്ട്ബ്യൂഷന്‍ (സിജിഡി) നെറ്റവർക് വികസിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് അദാനി ടോട്ടല്‍ ഗ്യാസ്. ഈ കമ്പനിക്ക് രാജ്യത്തെ 33 പ്രധാന ഭാഗങ്ങളില്‍ സാന്നിധ്യമുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.30 ശതമാനത്തോളം ഉയര്‍ന്ന അദാനി ടോട്ടല്‍ ഗ്യാസ് (Adani Total Gas) ഇന്ന് (13-07-2022, ) 2,737.00 രൂപയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. അതിനിടെ ഇന്നലെ 2828 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലും അദാനി ടോട്ടല്‍ ഗ്യാസ് എത്തിയിരുന്നു. ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസ് (Adani Total Gas) 50 ശതമാനത്തിലധികം കുതിച്ചു. ഒരു വര്‍ഷത്തിനിടെ 196 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി നേടി.