തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ കുറഞ്ഞ് കേരളത്തിലെ സ്വർണവില 37360 രൂപയായി.കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 10 രൂപ ഇടിവ് സംഭവിച്ചു.
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (IBJA) വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ദേശീയ വിപണിയില്‍ ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വിലയായ 50,878 രൂപയില്‍ നിന്ന് 222 രൂപ കുറഞ്ഞ് 999 പ്യൂരിറ്റിയുള്ള സ്വര്‍ണം 10 ഗ്രാമിന് 50,656 രൂപയിലും,999 പ്യൂരിറ്റി വെള്ളി കിലോഗ്രാമിന് 55,888 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്.