ഏകദേശം 50 മില്യണ്‍ ഡോളറിന് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പുതിയ ഏറ്റെടുക്കലുമായി ഡോ. റെഡ്ഡീസ്

ഇല്ലിനോയിസ് ആസ്ഥാനമായുള്ള ഈറ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (Eton Pharmaceuticals) ബ്രാന്‍ഡഡ്, ജനറിറിക് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയെയാണ് രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ഏകദേശം 50 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നത്.ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നൊവാര്‍ട്ടിസിന്റെ കാര്‍ഡിയോവാസ്‌കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. 456 കോടി രൂപയാണ് ഈ ഇടപാടിന്റെ മൂല്യം. കരാര്‍ അനുസരിച്ച്, നൊവാര്‍ട്ടിസ് ഇന്ത്യയിലെ ഡിസ്മസിന്റെ ട്രേഡ്മാര്‍ക്ക് ഡോ. റെഡ്ഡീസിന് കൈമാറും.കമ്പനി ഏറ്റെടുത്ത പോര്‍ട്ട്ഫോളിയോയില്‍ സിസ്റ്റൈന്‍ ഹൈഡ്രോക്ലോറൈഡിനായുള്ള പുതിയ ഡ്രഗ് ആപ്ലിക്കേഷനുകള ള്‍ (ANDAs), ബയോര്‍ഫെന്‍ (ഫിനൈലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡ്) കുത്തിവയ്പ്പ്,
റെസിപ്രസ് (എഫിഡ്രൈന്‍ ഹൈഡ്രോക്ലോറൈഡ്) ഇന്‍ജക്ഷന്‍ എന്‍ഡിഎകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കേരള ബിസിനസ്സ് സ്റ്റോറീസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.