ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ ‘ഇന്ത്യൻ വാറൻ ബഫറ്റ്’ രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ച ശത കോടീശ്വരനുമായിരുന്നു. ഇൻകം ടാക്സ് ഓഫീസർ ആയ പിതാവ് സുഹൃത്തുക്കളുമായി ഓഹരി വിപണിയെ കുറിച്ച് സംസാരിക്കുന്നത് ആകസ്മികമായി കേൾക്കാൻ ഇടവന്ന രാകേഷ് ജുൻ ജുൻവാല 1985 -ൽ 5000 രൂപ നിക്ഷേപിച്ചാണ് ഓഹരി വിപണിയിൽ കാൽ വെക്കുന്നത്.പിന്നീട് അദ്ദേഹം ചെയ്തതെല്ലാം ചരിത്രം ആകുകയായിരുന്നു.ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവിസ് ‘ആകാശ് എയർ ലൈൻ’ ആയിരുന്നു അദ്ദേഹം അവസാനം പ്രഖ്യാപിച്ച സംരംഭം. സാമ്പത്തിക നിക്ഷേപ വിദ്യാർത്ഥികൾക്ക് ഒരു പാഠ പുസ്തകമായിരുന്ന അദ്ദേഹത്തിന്റെ നിക്ഷേപ ജീവിതം രാകേഷ് ജുൻ ജുൻവാലയുടെ നിര്യാണത്തിൽ കേരള ബിസിനസ് സ്റ്റോറീസ് അനുശോചനം രേഖപെടുത്തുന്നു.