രാജ്യത്തെ ചെറുകിട,മൈക്രോ,ഇടത്തരം ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി ഡിജിറ്റൽ സെൽഫ് ഇവാല്യൂഷ്യൻ ,എം എസ് എം ഇ കൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നീ രണ്ട് പദ്ധതികളുമായി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ ‘വി’ രംഗത്തെത്തി.
ബിസിനസ് സ്ഥാപനങ്ങൾ ഡിജിറ്റൽ മാറ്റങ്ങൾക്ക് തയാറാണോ എന്ന് വിലയിരുത്താൻ സഹായിക്കുന്ന ഡിജിറ്റൽ സെൽഫ് ഇവാല്യൂഷ്യനിലൂടെ ഡിജിറ്റൽ കസ്റ്റമർ ,ഡിജിറ്റൽ വർക്പ്ലെയിസ് ,ഡിജിറ്റൽ ബിസിനസ് എന്നീ മൂന്ന് ഇവാല്യൂഷ്യൻ രീതി വരുന്നു.
ഉപഭോക്തൃ അടുത്തറ,ബിസിനസ് വളർത്തൽ,ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യം വളർത്തുക എന്ന ഉദ്ദേശത്തോടെ 20000 രൂപാ വരെ അനൂകൂല്യങ്ങൾ ഇനി ‘വി’ നൽകും.



















