ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള അസറ്റുകളെയാണ് 2022 ഫിനാന്‍സ് ആക്ട്, വെര്‍ച്വല്‍ ഡിജിറ്റല്‍
അസറ്റ് (വിഡിഎ) എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്. 2022 ജൂലൈ ഒന്നു മുതല്‍ അത്തരത്തിലുള്ള
അസറ്റുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പുതിയ ടിഡിഎസ് നില്‍വില്‍ വരികയാണ്. വകുപ്പ് 1945 ആണ് . പുതിയ 1945 എന്ന വകുപ്പ് അനുസരിച്ച് വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) വാങ്ങിക്കുന്ന വ്യക്തിയാണ് 1% ടിഡി എസ് ഈടാക്കി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ വിഡിഎ വാങ്ങിക്കുന്ന ഹിന്ദു അവിഭക്ത കുടുംബം (HUF) വും, വ്യക്തികളും (ചില നിബന്ധനകള്‍ക്ക് വിധേയമായി) 1% ടിഡിഎസ് ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കണം. മറ്റുള്ളവരുടെ സാഹചര്യത്തില്‍ ഈ പരിധി 10,000 രൂപ മാത്രമാണ്.