എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലായി ബ്രസ്സയുടെ പുത്തന്‍ പതിപ്പ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti Suzuki) പുറത്തിറക്കി. 7.99-13.96 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്,360 ഡിഗ്രീ ക്യാമറ, 6 എയര്‍ബാഗ് എന്നിവയാണ് ബ്രെസ്സയുടെ (Brezza) പുതിയ മോഡലിന്റെ സവിശേഷതകള്‍.വാഹനം അവതരിപ്പിക്കുന്നതിന് മുമ്പേ ബുക്കിംഗ് തുറന്ന ഈ മോഡലിന് 45,000 ഓര്‍ഡറുകള്‍ കമ്പനി ഇതിനോടകം തന്നെ നേടി.