കേന്ദ്രം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ (start-up ranking 2021) ബെസ്റ്റ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഗുജറാത്തും കര്‍ണാടകയും.ടോപ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആണ് കേരളം ഇടംപിടിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരളത്തിന്റെ ടോപ് പെര്‍ഫോമര്‍ നേട്ടം.കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് 2018 മുതല്‍ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് തയ്യാറാക്കുന്നത്. വിവിധ വിഭാഗങ്ങളിലായി മുൻപിലെത്തിയവരുടെ വിവരങ്ങൾ ചുവടെ
Start-up ranking 2021 (under defferent categories)
Best performer- Gujarat,Karnataka
Top performer- Kerala, Maharashtra,Odisha, Telangana
Leaders- Assam,Punjab, Tamil Nadu,Uttarakhand,Uttar Pradesh
Aspiring leaders- chhattisgarh, Delhi, Madhya Pradesh, Rajasthan
Emerging startup eco sysytem- Andhra Pradesh, Bihar