ഇന്ത്യ 2023-ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.ലോക ജനസംഖ്യാ ദിനത്തോട് (ജൂലൈ 11) അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 2023 ഓടെ ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ മറികടക്കും.2019ലെ കണക്ക് അനുസരിച്ച് ചൈനയുടെയും ഇന്ത്യയുടെയും ജനസംഖ്യ യാഥാക്രമം 144 കോടി, 139 കോടി എന്നിങ്ങനെയായിരുന്നു. ലോക ജനസംഖ്യയുടെ ഏകദേശം 37 ശതമാനത്തോളമാണ് ഇരു രാജ്യങ്ങളുടെയും സംഭാവന.വികസ്വര രാജ്യങ്ങളില്‍ ഉള്‍പ്പടെ ജനന നിരക്ക് കുറയുമ്പോള്‍, ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം വളര്‍ച്ചയും എട്ട് രാജ്യങ്ങളെ ആശ്രയിച്ചാവുമെന്നും യുഎന്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, എത്യോപ്യ,നൈജീരിയ, ഫിലിപ്പൈന്‍സ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയാണ് ആ എട്ട് രാജ്യങ്ങള്‍. നിലവില്‍ ലോകത്തെ 61 ശതമാനം ജനങ്ങളും ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ്. 4.7 ബില്യണ്‍ ആണ് ഏഷ്യയിലെ ജനസംഖ്യ.17 ശതമാനം പേരുമായി ആഫ്രിക്കയാണ് രണ്ടാമത്. 2030ല്‍ 850 കോടിയായും 2050ല്‍ 970 കോടിയായും ലോക ജനസംഖ്യ ഉയരും.1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗത്തിലാണ് ലോകജനസംഖ്യ വര്‍ധിക്കുന്നതെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കേരള ബിസിനസ്സ് സ്റ്റോറീസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.