ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ പലതരത്തിലുള്ള പ്രവേശനാനുമതി (access permission) ചോദിക്കാറുണ്ട്.എന്നാൽ ഏതെക്കെ തരത്തിലുള്ള അനുമതികളാണ് ചോദിക്കാറുള്ളതെന്ന് വ്യക്തമായ ധാരണ വേണം.ഉദാഹരണത്തിന് ഗൂഗിൾ മാപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലൊക്കേഷൻ ട്രാക് ചെയ്യാനുള്ള അനുമതി ചോദിക്കാറുണ്ട്.എന്നാൽ എല്ലാ സമയത്തും ട്രാക് ചെയ്‌തോളൂ എന്ന അനുമതി കൊടുക്കുന്നതിന് പകരം ഉപയോഗിക്കുമ്പോൾ മാത്രം ട്രാക് ചെയ്യാനുള്ള അനുമതി കൊടുക്കുന്നതാണ് നല്ലത്.അത് പോലെ ചില ആപ്പുകൾ കോൺടാക്ട് വിവരങ്ങളുടെയും ഗാലറിയുടെയും വിവരങ്ങൾ ചോദിക്കാറുണ്ട്. അങ്ങെനെ വരുമ്പോൾ ആ ആപ്പിന് ഈ വിവരങ്ങൾ ആവശ്യമാണോ എന്ന് നോക്കുക.അല്ലെങ്കിൽ അതിനുള്ള അക്സസ്സ് കൊടുക്കാതിരിക്കുക.ഒറ്റ ആവശ്യത്തിന് മാത്രം ഡൗൺലോഡ് ചെയ്യുന്ന ധാരാളം ആപ്പുകൾ മിക്ക മൊബൈലിലും കാണാവുന്നതാണ്.ആവശ്യം കഴിയുമ്പോൾ തന്നെ അത് അൺഇൻസ്റ്റാൾ ചെയ്യുക.അല്ലെങ്കിൽ നിങ്ങളുടെ വിവരങ്ങൾ പലപ്പോഴും അവ ചോർത്തുന്നതാണ്.