ഉറപ്പുള്ള വരുമാന പദ്ധതിയുമായി എൻ പി സ്

നിക്ഷേപകർക്ക് പണപ്പെരുപ്പത്തിൽനിന്നും രക്ഷ ഉറപ്പ് വരുത്തുന്നതിന് ഉറപ്പുള്ള വരുമാന പദ്ധതി സെപ്റ്റംബർ മാസത്തിൽ തന്നെ അവതരിപ്പിക്കാൻ മുൻകൈയെടുത്ത് നാഷണൽ പെൻഷൻ സ്കീം കൈയാളുന്ന പി എഫ് ആർ ഡി എ.ഇത് വരെ ഇത്തരത്തിലുള്ള ഗ്യാരന്റീഡ് പദ്ധതി അവതരിപ്പിച്ചിട്ടില്ലെന്നും,ഇത് ആദ്യ പദ്ധതിയാണെന്നും ഇതിൻ പ്രകാരം ഒരു മിനിമം അഷേർഡ് റിട്ടേൺ സ്‌കീം (MARS) അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പി എഫ് ആർ ഡി എ ചെയർപേഴ്സൺ സുപ്രതിം ബന്ദോപാധ്യാ പറഞ്ഞു. രാജ്യത്തെ മൊത്തം പെൻഷൻ ആസ്തിയായ 35 ലക്ഷം കോടിയുടെ 22 ശതമാനവും എൻ പി സിന്റെ കീഴിലാണ്. ദീർഘകാല നിക്ഷേപ പദ്ധതിയായ എൻ പി എസിൽ സർക്കാർ ജീവനക്കാർക്ക് പുറമെ എല്ലാവർക്കും പ്രവേശനം നേടാൻ കഴിയും.18 വയസ് മുതൽ 70 വയസ് വരെ ആർക്കും ഇതിൽ അംഗമാകാനും പദ്ധതിയിൽ തുടരാനും കഴിയും.