ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ

ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ ഒരു ലക്ഷം രൂപ പിഴയായും ഇ-കോമേഴ്‌സ് പ്ലാറ്റുഫോമിലൂടെ വിറ്റഴിച്ച 598 ഉപഭോക്താക്കളെയും വിവരം അറിയിക്കാനും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(CCPA) നിർദ്ദേശം നൽകി.ഉത്തരവിൻ പ്രകാരം റീഫണ്ട് ചെയ്തതുൾപ്പെടെ കമ്പനി എടുത്ത നടപടിയെക്കുറിച്ച് 45 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണർ നിധി ഖാരെ നിർദ്ദേശം നൽകി.
ഉപഭോക്‌തൃ മാനദണ്ഡങ്ങൾ പാലിക്കാതെ ഗുണനിലവാരം ഉറപ്പ് വരുത്താത്ത ഡിജിറ്റൽ പ്ലാറ്റുഫോമുകൾക്കെതിരെ കർശന നടപടികളെടുക്കാനാണ് കേന്ദ്രത്തിൻറെ തീരുമാനം.അതിനുള്ള പ്രധാന ചുവടുവെപ്പാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) യുടെ ഫ്ളിപ്കാർട്ടിനെതിരെയുള്ള ഈ നടപടി.