സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തെന്നും അതുകൊണ്ട് ഓരോ വർഷവും രാജ്യം അനുവദിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് ബിസിനസ് കൗൺസിൽ ഓഫ് കാനഡ യുടെ സർവേയിൽ കമ്പനികൾ ആവശ്യപ്പെട്ടു.
ഒണ്ടാറിയോ,ക്യുബെക്,ബ്രിട്ടീഷ് കൊളംബിയ എന്നി പ്രൊവിഷൻസുകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തത്.കാനഡയുടെ ഇമിഗ്രേഷൻ ലെവൽ പ്ലാൻ 2022-24 അനുസരിച്ച് വർഷംതോറും 4.5 ലക്ഷത്തിലധികം പേർക്ക് സ്ഥിര താമസത്തിനുള്ള അനുമതി നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.ഐ .റ്റി,എഞ്ചിനിയറിങ്,കമ്പ്യൂട്ടർ സയൻസ്,അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് രാജ്യത്തു ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ളത്.2021 സെൻസസ് പ്രകാരം രാജ്യത്ത് 21.8 % ആളുകൾ റിട്ടയർമെന്റിലേക്ക് അടുക്കുകയാണ് അത് മാത്രവുമല്ല കഴിഞ്ഞ 50 വർഷമായി തുടരുന്ന കുറഞ്ഞ ജനന നിരക്കും ഇതിന് കാരണമാകുന്നു.