എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടെങ്കിൽ

സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടങ്കിൽ അത് വാടകയ്‌ക്കോ ലീസിനോ നല്‍കുക വഴി ഒരു അധികവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണ് ഇത് വഴി ഒരുങ്ങുന്നത്.

ഇത്തരത്തില്‍ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെക്കെയാണ് .

ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള താമസ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസാണ് എയര്‍ബിഎന്‍ബി. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവുമധികം താമസ സ്ഥലങ്ങള്‍ ലഭ്യമായ മാര്‍ക്കറ്റ് പ്ലേസും ഇതാണ്. അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബി പ്രാഥമികമായി ഹോംസ്റ്റേകള്‍, ടൂറിസം എന്നിവ അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റ് ആയി ആപ്പിലേക്ക് പ്രോപ്പർട്ടികൾ അറ്റാച്ച് ചെയ്താൽ ഇതിൽ ഭാഗമാകാം.

Canva

എങ്ങനെ ചേരാന്‍ കഴിയും?

നിങ്ങളുടെ വീടിനോട് ചേര്‍ന്നോ പ്രോപ്പര്‍ട്ടികളിലോ ഒരു സ്‌പേസോ വീടോ ഒഴിഞ്ഞു കിടപ്പുണ്ട് എങ്കില്‍ അത് എയര്‍ബിഎന്‍ബിയുമായി അറ്റാച്ച് ചെയ്യാവുന്നതാണ്. പ്രീമിയം നിലവാരത്തിലേക്ക് ആദ്യം തന്നെ ഇതിനെ മാറ്റണം. വൈഫൈ, മികച്ച വേസ്റ്റ് മാനേജ്‌മെന്റ്, ആശുപത്രികളും മെയ്ന്‍ റോഡുകളുമായുള്ള കണക്ടിവിറ്റി എന്നിവയൊക്കെ ഉണ്ടെങ്കില്‍ എയര്‍ബിഎന്‍ബിയില്‍ ചേരാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോസ്റ്റ് ആയി വേണം രജിസ്റ്റര്‍ ചെയ്യാന്‍.

ഏതൊക്കെ നിയമങ്ങള്‍ പാലിക്കണം?

താമസ സൗകര്യം നല്‍കുന്നവര്‍ ചെക്ക് ഇന്‍, ചെക്ക് ഔട്ട് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഗസറ്റ് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. 1946 ലെ രജിസ്ട്രേഷന്‍ ഓഫ് ഫോറിനേഴ്സ് ആക്ട് പ്രകാരം വിദേശികളെ സ്വീകരിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ ഫോം-സി സമര്‍പ്പിക്കണം. ഇതിനൊപ്പം ഓക്യുപ്പേഷന്‍ ടാക്സ്, ചരക്ക് സേവന നികുതി എന്നിവയെല്ലാം അടയ്ക്കണം.

ബജറ്റ്, വരുമാനം എന്നിവ എങ്ങനെ കണക്കാക്കണം ?

കയ്യിലുള്ള സ്ഥലം താമസയോഗ്യമാക്കാനുള്ള ചെലവ് ആണ് ഇവിടെ മൂലധനമായി വരുന്നത്. ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങള്‍, മറ്റു അത്യാവശ്യങ്ങള്‍, വൈഫൈ സൗകര്യം, അടുക്കള സൗകര്യങ്ങള്‍, ബാത്ത്‌റൂം സൗകര്യങ്ങള്‍ എന്നിവ മികച്ച രീതിയില്‍ തന്നെ നല്‍കണം. ഉപഭോക്താക്കളെ ആകർഷിപ്പിക്കുന്നതും സംതൃപ്തി നല്‍കുന്നതുമായ സേവനങ്ങളാണ് ആവശ്യം. ആവശ്യമായവ സൗകര്യങ്ങള്‍ ചിട്ടപ്പെടുത്താനുള്ള തുക കണ്ടെത്തണം. ഇതിനൊപ്പം എയര്‍ബിന്‍ബി ഈടാക്കുന്ന സര്‍വീസ് ചാര്‍ജും സ്വന്തം സ്ഥലം ഓരോ തവണയും വൃത്തിയാക്കുന്നതിനുള്ള ചെലവും കാണണം.

എയര്‍ബിഎന്‍ബി പ്രൊഫൈല്‍

ബിസിനസുമായി മുന്നോട്ട് പോകുമ്പോള്‍ എയര്‍ബിഎന്‍ബിയില്‍ പ്രൊഫൈല്‍ തയ്യാറാക്കേണ്ടതുണ്ട്.പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും പ്രോപ്പര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങളും മാപ്പും ഉള്‍പ്പെടുത്തിയുള്ള പ്രൊഫൈല്‍ ആണ് ഉണ്ടാക്കേണ്ടത് .

ഒരിക്കല്‍ അക്കൗണ്ട് തുടങ്ങി ചിത്രങ്ങളും വിവരങ്ങളും നല്‍കിക്കഴിഞ്ഞാല്‍ അന്യോഷണങ്ങൾക്ക് കൃത്യമായ പ്രതികരണങ്ങള്‍ നല്‍കാന്‍ സദാ തയ്യാറായിരിക്കണം. അതിനായി സദാ പ്രൊഫൈല്‍ പരിശോധിച്ചുകൊണ്ടിരിക്കുക. അന്വേഷണങ്ങളോടുള്ള പെട്ടന്നുള്ള പ്രതികരണം എയര്‍ബിഎന്‍ബിയില്‍ അത്യാവശ്യമാണ്. ഗസ്റ്റ് ഫ്രണ്ട്ലി സൗകര്യമാണ് എയര്‍ബിഎന്‍ബിയുടെ പ്രത്യേകത.

മികച്ച റിവ്യു പ്രധാനം

മികച്ച റിവ്യു ഭാവിയിലേക്കുള്ള ബിസിനസിന് അനിവാര്യമാണ്. ഇതോടൊപ്പം തുടര്‍ച്ചയായ അന്വേഷണങ്ങളെ എഫ്എക്യു രീതിയില്‍ നല്‍കുന്നത് ബുക്കിംഗുകള്‍ എളുപ്പമാക്കും. താമസിക്കുന്നവരെക്കൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യിക്കാം. അതോടൊപ്പം പ്രോപ്പര്‍ട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിച്ച് അത് ആക്റ്റീവ് ആക്കി വയ്ക്കുക.